Sunday, 11 March 2012

ഉത്സവമേളം

ഓണാട്ടുകര..... മധ്യതിരുവിതാങ്കൂറിൽ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, എന്നീ താലൂക്കുകൾ ചേർന്ന പ്രദേശം. ഒരുകാലത്ത് കാര്‍ഷിക അഭിവൃദ്ധികൊണ്ട് സമ്പന്നമായിരുന്ന നാട്. ഗതകാലപ്രതാപത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഇവിടുത്തെ കരക്കാര്‍ക്ക് ക്ഷേത്രോത്സവങ്ങള്‍. ഗ്രാമദേവതയുടെ മക്കളായ കരക്കാര്‍ അണിയിച്ചൊരുക്കുന്ന അംബരചുംബികളായ കെട്ടുകാഴ്ചകള്‍ക്കൊണ്ട് പ്രസിദ്ധമാണ് ഓണാട്ടുകരയിലെ ഓരോ ഉത്സവങ്ങളും. രണ്ട് ക്ഷേത്രങ്ങളിലെ വയലില്‍ കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇത്തവണ മനോജ്ജത്തില്‍.

കാര്‍ത്തികപ്പള്ളി വലിയകുളങ്ങര അശ്വതി
 ചേറു നിറഞ്ഞ വയലിലൂടെ കരക്കാര്‍ കാഴ്ചക്കണ്ടത്തിലേക്ക് തങ്ങള്‍ അഹോരാത്ര പ്രയത്നത്തി ലൂടെ ഒരുക്കിയ മനോഹരമായ കുതിരയെ വലിച്ചു കൊണ്ട് വരുന്നു.

കരകളുടെ എണ്ണം അനുസരിച്ച് ചെറുതും വലുതുമായ അനേകം കെട്ടുകാഴ്ചകളാണ് ഉത്സവങ്ങള്‍ക്ക് കൊഴുപ്പേകുന്നത്.

 വയലില്‍ കാഴ്ച്ചയ്ക്ക് ശേഷം കെട്ടുകാഴ്ച്ചകള്‍ ദേവി സന്നിധിയില്‍ അണിനിരന്നപ്പോള്‍.


മാനം മുട്ടേ......


ചെട്ടികുളങ്ങര കുംഭ ഭരണി
 വിദേശികളേപ്പോലും വിസ്മയിപ്പിക്കുന്ന കെട്ടുകാഴ്ചയുടെ അവിസ്മരണീയ വിരുന്നാണ് ചെട്ടികുളങ്ങര കുംഭ ഭരണി. കുംഭമാസത്തിലെ ഭരണിനാളില്‍ അംബരചുബികളായ കെട്ടുകാഴ്ചകള്‍ക്കൊപ്പം ഓണാട്ടുകരിയില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ചെട്ടികുങ്ങരയിലെത്തും. യുനസ്‌കോ അംഗീകാരത്തിലെത്തിനില്‍ക്കുന്ന ഇവിടുത്തെ ആഘോഷങ്ങള്‍ക്ക് വിദേശിരാജ്യങ്ങളില്‍നിന്നും നിരവധി പേര്‍ എത്തുന്നുണ്ട്. തേര്, കുതിര, പുരാണ കഥാപാത്രങ്ങളായ ഹനുമാന്‍, ഭീമന്‍, പഞ്ചാലി എന്നിങ്ങനെയുള്ള മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുകാഴ്ചകളാണ് എത്തുക. ഓണാട്ടുകരയുടെ സാഹോദര്യത്തിന്റെ മെയ്ക്കരുത്തിന്റെയും കരവിരുതിന്റെയും  പ്രതിഫലനമാണ് കെട്ടുകാഴ്ചകള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട 13കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണ് ഇവിടെ എത്തുന്നത്.

 മനോഹരമായ കെട്ടുകാഴ്ച്ചകള്‍ ക്ഷേത്രാങ്കണത്തിലേക്ക് എത്തുന്നു.
പാഞ്ചാലി സമേതനായ ഭീമസേനന്‍...
കെട്ടുകാഴ്ച്ചകള്‍ കണ്ടത്തില്‍ അണിനിരക്കുന്നു.
എല്ലാ കെട്ടുകാഴ്ച്ചകളും ഈ ചിത്രത്തിലില്ല. പൊടിയും തിരക്കും കാരണം ചിത്രങ്ങള്‍ക്ക് വ്യക്തതയും കുറവാണ്. സദയം ക്ഷമിക്കുക.

26 അഭിപ്രായ(ങ്ങള്‍):

കൊച്ചുമുതലാളി said...

കെട്ടുകാഴ്ചകളെ കുറിച്ചറിയാന്‍ കഴിഞ്ഞതിന് നന്ദി! ഞങ്ങളുടെ അവിടെ ഒരു പ്രയോഗം തന്നെയുണ്ട് “നീയേത് ഓണങ്കാട്ട് കരക്കാരനാഡാന്ന്” :) ഗജോത്സവത്തിനും, കാവടിയാട്ടത്തിനുമൊക്കെ ഒപ്പം നില്‍ക്കാവുന്ന സഞ്ചരിയ്ക്കുന്ന കെട്ടു കാഴ്ചകള്‍ നയനമനോഹരം തന്നെ..

khaadu.. said...

നന്നായി...
ആശംസകള്‍...

Harinath said...

മനോഹരമായ ചിത്രങ്ങളും വിവരണവും...

വര്‍ഷിണി* വിനോദിനി said...

വിവരണം കുറഞ്ഞെങ്കിലും മനോഹര ചിത്രങ്ങൾ അതും കൂടി കയ്യടക്കി...നന്ദി ട്ടൊ...ആശംസകള്‍..!

മനോജ് കെ.ഭാസ്കര്‍ said...

കൊച്ചുമുതലാളി,khaadu,Harinath, വര്‍ഷിണി* വിനോദിനി നന്ദി. ചെട്ടികുളങ്ങര കുംഭഭരണിയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായി എടുക്കാന്‍ എനിക്ക് സാധിച്ചില്ല കാരണം തിക്കും തിരക്കും പൊടിയും തന്നെ....
ഇവിടെ കുട്ടികള്‍ മീനമാസത്തിലെ ഭരണിക്ക് ഒരുക്കുന്ന ആയിരക്കണക്കിന് ചെറിയ കെട്ടുകാഴ്ചകള്‍ നിങ്ങള്‍ക്കായി മീനഭരണിക്ക് ശേഷം പങ്കുവെയ്ക്കാം....

കുസുമം ആര്‍ പുന്നപ്ര said...

അവിടെയുള്ള ഒരു പ്രജയായിരുന്നതിനാല്‍ ഇതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടിട്ടുണ്ടെ. നല്ല ഫോട്ടോ. അഭിനന്ദനങ്ങള്‍

Unknown said...

ചിത്രവും വിവരണവും നന്നായിട്ടുണ്ട് ...

ദീപ എന്ന ആതിര said...

വളരെ നല്ല വിവരണം...അവിടേക്ക് ഓരോ വായനക്കാരനെയും കൂട്ടികൊണ്ട് പോയി

mini//മിനി said...

വളരെ മനോഹരം

വേണുഗോപാല്‍ said...

മനോജ്‌

ചിത്രങ്ങളും വിവരണവും ഇഷ്ടമായി

ആശംസകള്‍

നന്ദിനി said...

super manoj...

Satheesh Haripad said...

എത്രയോ കണ്ടുമറന്ന (കെട്ടു)കാഴ്ചകള്‍ . ഓര്‍മ്മപ്പെടുത്തലിനു വളരെ നന്ദി മാഷേ.

satheeshharipad.blogspot.com

മാനവധ്വനി said...

താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു.. ഇവിടെ ഇതു പോസ്റ്റു ചെയ്ത് ഇട്ടതിനും കെട്ടുകാഴ്ചകളെ കുറിച്ച് അറിയാൻ ഇടയാക്കിയതിനും നന്ദി..

ജയരാജ്‌മുരുക്കുംപുഴ said...

chithravum,vivaranavum manoharamayittundu...... pinne blogil puthiya post....... URUMIYE THAZHANJAVAR ENTHU NEDI........ vayikkane........

ശ്രീക്കുട്ടന്‍ said...

ഹാവൂ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഉത്സവം നേരിട്ടു കണ്ട പ്രതീതി..കൊതിയാവണൂ...പ്രവാസത്തിന്റെ ഇടപാടുമൂലം ആറുവര്‍ഷമായി എല്ലാ ഉത്സവങ്ങളും മുടങ്ങിക്കിടക്കുവാണു

ഷാജു അത്താണിക്കല്‍ said...

നല്ലൊരു അറിവ് നന്ദി

kochumol(കുങ്കുമം) said...

ചെട്ടികുളങ്ങര ഭരണിനാളില്‍ ഉത്സവം കണ്ടു മടങ്ങുമ്പോള്‍ ....!

നന്നായി ട്ടോ ..നല്ല ചിത്രങ്ങളും വിവരണവും..

Areekkodan | അരീക്കോടന്‍ said...

My God!!!

Unknown said...

ആഹ, ഈ ഉത്സവം മാധ്യമങ്ങള്‍ കണാത്തതോ, അതോ അവിടങ്ങളില്‍ ഞാന്‍ കാണാഞ്ഞതോ.. :)

നന്നായിരിക്കുന്നു, ചിത്രങ്ങള്‍ക്ക് മിഴിവ് പോരെന്ന് തോന്നുന്നെങ്കിലും.

വിവരണം ആവാമായിരുന്നു, നാടിനെപ്പറ്റിയും മറ്റും!

ഭാനു കളരിക്കല്‍ said...

നല്ലൊരു പരിചയപ്പെടുത്തല്‍.

വേണുഗോപാല്‍ said...

വളരെ മനോഹരമായി ഈ കേട്ട് കാഴ്ചകള്‍ മനസ്സില്‍ കുടിയേറി. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്റെ ഭാര്യാ ഗൃഹത്തിനടുത്തുള്ള വെണ്മണി ശാര്ങ്ങകാവ് ഭഗവതി ക്ഷേത്രത്തിലെ കേട്ട് കാഴ്ചകള്‍ ഓര്‍മ്മവന്നു.. മിഴിവുള്ള ചിത്രങ്ങള്‍ .. ആശംസകള്‍

രഘുനാഥന്‍ said...

മനോഹരമായ ചിത്രങ്ങള്‍...ഓണാട്ടുകരയുടെ ഉത്സവ മേളങ്ങള്‍...നന്നായിയിട്ടുണ്ട് മനോജ്‌ ..ആശംസകള്‍

Cv Thankappan said...

മനോഹരമായ ചിത്രങ്ങളും കാഴ്ചകളും ഹൃദ്യമായ
അനുഭവമായി.
ആശംസകള്‍

Sidheek Thozhiyoor said...

നല്ല കാഴ്ചകള്‍ മനോന്ജം തന്നെ..ഇഷ്ടമായി.

മണ്ടൂസന്‍ said...

മനോഹര ചിത്രങ്ങൾ. അത് നേരിട്ട് കണ്ടാസ്വദിച്ച പോലെ. വിഷുദിനാശംസകൾ.

ജയരാജ്‌മുരുക്കുംപുഴ said...

manoharamayittundu....... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane.....

Post a Comment

 
footer