Monday, 10 October 2011

പത്മനാഭസ്വാമി ക്ഷേത്രവും ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രവും

പദ്മനാഭ സ്വാമി ക്ഷേത്രം



തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ
ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുളു സന്ന്യാസിയായ ദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌. മാർത്താണ്ഡവർ മഹാരാജാവാണ്‌ ക്ഷേത്രം ഇന്നു കാണുന്ന വിധം പുനരുദ്ധരിച്ചത്‌.
തഞ്ചാവൂർ മാതൃകയിൽ നൂറ്‌ അടിയോളം ഉയരത്തിൽ ഏഴു നിലകളിലായി ഏഴ്‌ കിളിവാതിലുകളോടും മുകളിൽ ഏഴ്‌ സ്വർണത്താഴിക കുടങ്ങളോടും കൃഷ്ണശില ഉപയോഗിച്ചാണ്‌ ക്ഷേത്ര ഗോപുരം നിർമിച്ചിട്ടുള്ളത്‌.108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. നാലുവശവും തമിഴ് ശൈലിയിൽ തീർത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീത്ഥക്കുലമഎ. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് നുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങള്‍ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീ ദേവിയും ലക്ഷ്മി ദേവിയും ഉണ്ട്.

എതാനും മാസങ്ങള്‍ മുന്‍പു വരെ ശാന്ത സുന്ദരമായിരുന്നു ഈ ക്ഷേത്രവും പരിസരവും. പദ്മനാഭന്‍ സഹശ്ര കോടീശ്വരനായതറിഞ്ഞ് ഇവിടേക്ക് സന്ദര്‍ശക പ്രവാഹമായി. ക്ഷേത്ര ദര്‍ശനത്തിന് മണിക്കൂറുകള്‍ നീണ്ട ക്യുവായി. തോക്കുധാരികളായ നിയമപാലകരായി. അങ്ങോട്ടു പോകരുത്, അതു ചെയ്യരുത്, അവിടെ തൊടരുത് തുടങ്ങിയ ഉത്തരവുകള്‍ ഉയര്‍ന്നു തുടങ്ങി. എന്തിന് പദ്മതീര്‍ത്ക്കുളത്തില്‍ ഇറങ്ങണമെങ്കില്‍ പോലും പൈസകൊടുത്ത് ടോക്കണ്‍ എടുക്കണം.
ശുചീന്ദ്രം സ്ഥാണുമലയ പെരുമാൾ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം
സ്ഥാണുമാലയ
പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവില്‍ - കന്യാകുമാരി രാജവീഥിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്.
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്‍റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ശില്‍പികളുടെ കരവിരുത് ഏതോരു സന്ദര്‍ശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.

ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.

1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തില്‍ (തിരുവിതാംകൂര്‍) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിര്‍മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം . ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാള്‍ മഹാരാജാവ് അനുമതി നല്‍കി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറില്‍ വിറ്റത്. പതിനായിരം സമ്മാനവും നല്‍കിക്കഴിഞ്ഞപ്പോള്‍ 40000 രൂപ ഗോപുര നിര്‍മ്മാണത്തിനായി കണ്ടെത്തിയിരുന്നു.
ശാന്തം സുന്ദരം. ക്ഷേത്രത്തിനുള്ളില്‍ ഭക്തരേക്കാള്‍ കൂടുതല്‍ ഗൈഡുകളാണുള്ളത്. അവരുടെ വലയില്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് സമാധാനത്തോടുകൂടി ശില്പഭംഗിയില്‍ മുഴുകാനാവില്ല.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

 
footer