Sunday, 11 March 2012

ഉത്സവമേളം

26 അഭിപ്രായ(ങ്ങള്‍)
ഓണാട്ടുകര..... മധ്യതിരുവിതാങ്കൂറിൽ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, എന്നീ താലൂക്കുകൾ ചേർന്ന പ്രദേശം. ഒരുകാലത്ത് കാര്‍ഷിക അഭിവൃദ്ധികൊണ്ട് സമ്പന്നമായിരുന്ന നാട്. ഗതകാലപ്രതാപത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഇവിടുത്തെ കരക്കാര്‍ക്ക് ക്ഷേത്രോത്സവങ്ങള്‍. ഗ്രാമദേവതയുടെ മക്കളായ കരക്കാര്‍ അണിയിച്ചൊരുക്കുന്ന അംബരചുംബികളായ കെട്ടുകാഴ്ചകള്‍ക്കൊണ്ട് പ്രസിദ്ധമാണ് ഓണാട്ടുകരയിലെ ഓരോ ഉത്സവങ്ങളും. രണ്ട് ക്ഷേത്രങ്ങളിലെ വയലില്‍ കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇത്തവണ മനോജ്ജത്തില്‍.

കാര്‍ത്തികപ്പള്ളി വലിയകുളങ്ങര അശ്വതി
 ചേറു നിറഞ്ഞ വയലിലൂടെ കരക്കാര്‍ കാഴ്ചക്കണ്ടത്തിലേക്ക് തങ്ങള്‍ അഹോരാത്ര പ്രയത്നത്തി ലൂടെ ഒരുക്കിയ മനോഹരമായ കുതിരയെ വലിച്ചു കൊണ്ട് വരുന്നു.

കരകളുടെ എണ്ണം അനുസരിച്ച് ചെറുതും വലുതുമായ അനേകം കെട്ടുകാഴ്ചകളാണ് ഉത്സവങ്ങള്‍ക്ക് കൊഴുപ്പേകുന്നത്.

 വയലില്‍ കാഴ്ച്ചയ്ക്ക് ശേഷം കെട്ടുകാഴ്ച്ചകള്‍ ദേവി സന്നിധിയില്‍ അണിനിരന്നപ്പോള്‍.


മാനം മുട്ടേ......


ചെട്ടികുളങ്ങര കുംഭ ഭരണി
 വിദേശികളേപ്പോലും വിസ്മയിപ്പിക്കുന്ന കെട്ടുകാഴ്ചയുടെ അവിസ്മരണീയ വിരുന്നാണ് ചെട്ടികുളങ്ങര കുംഭ ഭരണി. കുംഭമാസത്തിലെ ഭരണിനാളില്‍ അംബരചുബികളായ കെട്ടുകാഴ്ചകള്‍ക്കൊപ്പം ഓണാട്ടുകരിയില്‍നിന്നും സമീപപ്രദേശങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ചെട്ടികുങ്ങരയിലെത്തും. യുനസ്‌കോ അംഗീകാരത്തിലെത്തിനില്‍ക്കുന്ന ഇവിടുത്തെ ആഘോഷങ്ങള്‍ക്ക് വിദേശിരാജ്യങ്ങളില്‍നിന്നും നിരവധി പേര്‍ എത്തുന്നുണ്ട്. തേര്, കുതിര, പുരാണ കഥാപാത്രങ്ങളായ ഹനുമാന്‍, ഭീമന്‍, പഞ്ചാലി എന്നിങ്ങനെയുള്ള മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടുകാഴ്ചകളാണ് എത്തുക. ഓണാട്ടുകരയുടെ സാഹോദര്യത്തിന്റെ മെയ്ക്കരുത്തിന്റെയും കരവിരുതിന്റെയും  പ്രതിഫലനമാണ് കെട്ടുകാഴ്ചകള്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട 13കരക്കാര്‍ ഒരുക്കുന്ന കെട്ടുകാഴ്ചകളാണ് ഇവിടെ എത്തുന്നത്.

 മനോഹരമായ കെട്ടുകാഴ്ച്ചകള്‍ ക്ഷേത്രാങ്കണത്തിലേക്ക് എത്തുന്നു.
പാഞ്ചാലി സമേതനായ ഭീമസേനന്‍...
കെട്ടുകാഴ്ച്ചകള്‍ കണ്ടത്തില്‍ അണിനിരക്കുന്നു.
എല്ലാ കെട്ടുകാഴ്ച്ചകളും ഈ ചിത്രത്തിലില്ല. പൊടിയും തിരക്കും കാരണം ചിത്രങ്ങള്‍ക്ക് വ്യക്തതയും കുറവാണ്. സദയം ക്ഷമിക്കുക.
 
footer