Thursday 13 October 2011

കന്യാകുമാരിയിലേക്കൊരു യാത്ര....

        യാത്രകള്‍ അവിസ്മരണീയമാകുന്നത് യാത്രയില്‍ കണ്ട കാഴ്ചകള്‍ മനസ്സിലേക്ക് ഇടക്കിടെ ഓടിയെത്തുമ്പോഴാണ്. മനസ്സ് അശാന്തമാകുമ്പോള്‍ ഒരു യാത്ര മനസ്സിനെ ശാന്തമാക്കും. അങ്ങനെ ഒരു യാത്രയില്‍ കണ്ട കാഴ്ചകളാണ് ഇവിടെ കാണുന്നത്. ഹരിപ്പാടു നിന്നും ഒക്ടോബര്‍ 8 ശനിയാഴ്ച പുലര്‍ച്ചെ 4.30നുള്ള ട്രയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
            
             രാവിലെ 8മണിക്കു തന്നെ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര സമുച്ചയത്തിനകത്തും പുറത്തും ണിക്കൂറുകളോളം സമയം ചിലവഴിച്ചിട്ടുള്ള എനിക്ക് ഭീതിദമായ കാഴ്ച്ചകളാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. തോക്കുധാരികളായ നിയമപാലകര്‍ ഓരോ മുക്കിനും മൂലയിലും. ശ്രീപദ്മനാഭന്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണെന്നറിഞ്ഞ് എത്തിയ സന്ദര്‍ശകരുടെ തിക്കും തിരക്കും കലമ്പലുകളും ഒരുവശത്ത്.ക്ഷേത്രത്തിനകത്ത് നീണ്ടനിര. എല്ലാവരുടേയും നോട്ടം വിഖ്യാതങ്ങളായ നിലവറകള്‍ എവിടെയാണ് എന്നാണ്. ആരും കല്ലില്‍ തീര്‍ത്ത വിസ്മയങ്ങളോ കാലത്തിനും മങ്ങലേല്‍പ്പിക്കാനാവാത്ത ചുവര്‍ ചിത്രങ്ങളേയോ നോക്കുന്നത് കാണാനില്ല. ക്ഷേത്രത്തിനകത്ത് പഴയ പ്രശാന്തത ഇപ്പോഴില്ല. ക്യൂ നിന്ന് ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങി.
        
           എല്ലാറ്റിനും സാക്ഷിയായി മേത്തന്‍ മണി നിശ്ചലം നില്‍ക്കുന്നു.സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിനു മുകളിലായി സ്ഥാപിച്ച നാഴികമണിയാണ് മേത്തന്‍മണി. ആലപ്പുഴയിലെ കാലഡികോട്ട് എന്ന സായിപ്പ് മദിരാശിയിലെ ചിന്നപട്ടണത്തില്‍ നിന്ന് രണ്ട് നാഴികമണികള്‍ വാങ്ങുകയും ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പത്മനാഭപുരത്തും സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്ഥാപിച്ച നാഴികമണി യന്ത്രത്തില്‍ വിനോദ രൂപേണ മഹാഗണിയില്‍ കൊത്തുപണികളോടെ ഒരു മുസ്ളീമിന്റെ മുഖരൂപവും അതിന്റെ ഇരുവശങ്ങളിലുമായി രണ്ടാട്ടിന്‍ കുട്ടികളുടെ രൂപത്തേയും ബന്ധിപ്പിച്ചിരിക്കുന്നു. മണിശബ്ദം മുഴങ്ങുമ്പോള്‍ ആട്ടിന്‍ കുട്ടികള്‍ മുസ്ളീമിന്റെ മുഖത്ത് പരസ്പരം മുട്ടുന്നു. ഒരു പ്രത്യേക തരം ചെമ്പുതകിടില്‍ പണി കഴിപ്പിച് മേത്തന്‍ മണിയുടെ നിര്‍മ്മാതാവ് വഞ്ചിയൂരിലുള്ള ഒരു ഇരുമ്പ് പണിക്കാരനാണെന്നും പണിക്കാരന്റെ പരമ്പരയില്‍പ്പെട്ടവരാണ് പില്‍ക്കാലത്ത് മണിയുടെ അറ്റകുറ്റപണികള്‍ നിര്‍വ്വഹിച്ചു പോരുന്നതെന്നും പറയപ്പെടുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന മേത്തന്‍ മണിയും അത് നിലകൊള്ളുന്ന ഇരുനില മാളികയും ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ നിലയില്‍ കൊട്ടാരം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. മുകളിലെ കരുവേലപ്പുരമാളികയിലാണ് മേത്തന്‍ മണി സ്ഥാപിച്ചിരുന്നത്. രാജാക്കന്മാര്‍ ഒരു കാലത്ത് പ്രജകളുടെ പരാതി സ്വീകരിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു.

            
           ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭാഗമായ പഞ്ചതീര്‍ത്ഥങ്ങളില്‍ ഒന്നാണ് പദ്മതീര്‍ത്ഥക്കുളം. പദ്മതീര്‍ത്ഥക്കുളത്തിലേക്കിറങ്ങണമെങ്കില്‍ പാസെടുക്കണമെന്നായിരിക്കുന്നു.
       
                    കുളത്തിലേക്ക് ചാഞ്ഞുകിടക്കുന്ന ആലിന്റെ ശിഖിരത്തില്‍ ഒരുപറ്റം നീര്‍കാക്കകള്‍ വിശ്രമിക്കുന്നു. അവറ്റകള്‍ ആരേയും ഭയക്കുന്നുമില്ല ശ്രദ്ധിക്കുന്നുമില്ല. കുളത്തിലെ തിലോപ്പിയ മീനുകളെയും നീര്‍കാക്കകളെയും കണ്ട് യാത്ര തുടര്‍ന്നു.
                   കളിയിക്കാവിളയും മാര്‍ത്തണ്ഡവും പിന്നിട്ടിട്ടും പ്രകൃതിക്ക് ലിയ മാറ്റമൊന്നുമില്ല. കൊടും വേനലിലും കൃഷിയിടങ്ങളിലൂടെ നിറഞൊഴുകുന്ന കനാലുകള്‍ തമിഴ്നാടിന്റെ മികച്ച ജലസേചന പദ്ധതികളുടെ വിജയമാണ്.



           
                         ഏറെ നേരത്തെ യാത്രയ്ക്കൊടുവില്‍ ബസ് നാഗര്‍കോവിലിലെത്തി.നട്ടുച്ച സമയം. സൂര്യന്‍ കത്തിജ്ജ്വലിക്കുകയാണ്.
           
                 നാഗര്‍കോവില്‍ ബസ് സ്റ്റാന്റിലെ പൈപ്പില്‍ നിന്നും ഇറ്റു വീഴുന്ന വെള്ളം കുടിക്കുകയാണ് ഒരു തെരുവു നായ. നാഗര്‍കോവിലില്‍ നിന്ന് അരമണിക്കൂര്‍ യാത്രയ്ക്ക് ശേഷം സമുദ്രസംഗമഭൂമികയിലെത്തി. സമാനതകളില്ലാത്ത കന്യാകുമാരി എന്ന പുണ്യഭൂമിയില്‍ എപ്പോഴും സന്ദര്‍ശകരുടെ തിരക്കാണ്.
              കരയില്‍ നിന്നും ഏകദേശം 400 മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും കാണാം. പുതിയതായി നിര്‍മ്മിച്ച തിരുവള്ളുവര്‍ പ്രതിമ വിവേകാനന്ദപ്പാറയുടെ ഗാംഭീര്യത്തെ പിന്നിലാക്കുന്ന തരത്തില്‍ നില്‍ക്കുന്നു.'ദ്രാവിഡവേദം' എന്ന് കരുതപ്പെടുന്ന വിശ്വപ്രശസ്തമായ തിരുക്കുറള്‍ രചിച്ച മഹായോഗിയാണ് തിരുവള്ളുവര്‍.
         
            വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ടില്‍ കയറുവാന്‍ നീണ്ട ക്യൂവില്‍ നില്‍ക്കണം. ക്യുവിനോടുള്ള അലര്‍ജിയും സുനാമിപ്പേടിയും ആ ഉദ്യമത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചു.
               
                    അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ഒരുപോലെ തലോടുന്ന ഈ ഭൂമിക്ക് ഹിന്ദുമതത്തിന്റെ ആവിർഭാവത്തിനും മുൻപ് നിലവിലിരുന്ന ദ്രാവിഡദേവതകളിലൊരാളായ കുമരി എന്ന ദേവതയിൽ നിന്നുമാണ്‌  കന്യാകുമാരി എന്ന പേര്‌ കിട്ടിയത്.
          
            വെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി സൂര്യാസ്തമനത്തിന്റെ മനോഹാരിത ആസ്വദിക്കാം.
          കാലം നോക്കാതെ സഞ്ചാരികളേറയും ആകർഷിക്കപ്പെടുന്നത് ഉദയാസ്തമയങ്ങൾക്ക് സാക്ഷ്യം വഹിക്കാനാണ്‌. ലോകത്തില്‍ വളരെ ചുരുക്കം സ്ഥലങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ ദൃശ്യാനുഭവമാണ് ഈ സൂര്യാസ്തമയങ്ങൾ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
 

                            അസ്തമനം കഴിഞ്ഞു ഇനി ഒരുറക്കം കഴിഞ്ഞ് ഉണരുമ്പോള്‍ സൂര്യോദയം കാണാം.
                                    പുലര്‍കാല സൂര്യനെ ക്യാമറയില്‍ പകര്‍ത്താന്‍ സന്ദര്‍ശകര്‍ തിക്കിതിരക്കുന്നു

          
                       പുലിമുട്ടിന് കിഴക്കായി “ഉദയക്കനി“ ഉയര്‍ന്നു അക്ഷമരായി കാത്തുനിന്ന സന്ദര്‍ശകര്‍ ആഹ്ലാദാരവങ്ങളോടെ പകലോന്റെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങി.

            
                          ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ് ഗാന്ധിമണ്ഠപം.മഹാത്മാഗന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്ത് പിന്നീട് നിർമ്മിച്ചതാണ് ഗാന്ധിമണ്ഠപം. ക്ഷേത്രങ്ങളുടെ മാതൃകയിൽ നിർമ്മിച്ച ഇതിൽ ഗാന്ധിജയന്തി ദിനമായ ഒക്റ്റോബർ 2 ന് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

                       
                         ഉദയവും അസ്തമനവും കണ്ട സംതൃപ്തിയോടെ കന്യാകുമാരിയില്‍ നിന്ന് വിടവാങ്ങി. അടുത്ത ലക്ഷ്യം ശുചീന്ദ്രമാണ്.
       നാഗര്‍കോവില്‍ കന്യാകുമാരി രാജപാതയോരത്താണ് ശുചീന്ദ്രം ക്ഷേത്രം. ശുചീന്ദ്രത്തെത്തിയാല്‍ സകലപാപവും തീരുമെന്നാണ്.

      
             ക്ഷേത്രത്തിനകത്തെ ശില്പചാരുത അതിശയകരം തന്നെ.സപ്തസ്വരങ്ങളുയരുന്ന കല്‍ത്തൂണുകളും, കൂറ്റന്‍ ഹനുമല്‍ വിഗ്രഹവും, നന്ദികേശനും അദ്ഭുതകരം. അവ നേരിട്ട് കണ്ട് ആസ്വദിക്കുക തന്നെ വേണം.

          
                     തീര്‍ത്ഥക്കുളം വേനലില്‍ വറ്റിയിരിക്കുന്നു.എങ്കിലും കുളത്തിനു നടുവിലെ കല്‍മണ്ഡപം പഴയ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.
                     ശുചീന്ദ്രത്തോടു യാത്ര പറഞ്ഞ് വീണ്ടും അനന്തപുരിയിലേക്ക്.
                 തിരുവനന്തപുരത്തുനിന്നും ഹരിപ്പാട്ടേക്കുള്ള ട്രയിനിന് ഏതാനും മണിക്കൂറുകള്‍ കൂടിയുണ്ട്.  ആ സമയം കൊണ്ട് മ്യൂസിയത്തില്‍ ഒന്നു കറങ്ങി.

                
                    രണ്ടുനാള്‍ നീണ്ട സ്വാര്‍ത്ഥകമായ തീര്‍ത്ഥാടന വിനോദസഞ്ചാരം അവസാനിച്ചു, മറ്റൊരു യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങളുമായി.





66 അഭിപ്രായ(ങ്ങള്‍):

മനോജ് കെ.ഭാസ്കര്‍ said...

കുറച്ചു വിവരണവും കൂടുതല്‍ ചിത്രങ്ങളും...

Prabhan Krishnan said...

ചിത്രങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു .
സംസാരിക്കുന്ന ചിത്രങ്ങളുള്ളപ്പോള്‍, വിവരണം കുറഞ്ഞതില്‍ കുണ്ഠിതം വേണ്ട..!

ഇഷ്ട്ടപ്പെട്ടൂട്ടോ..
ആശംസകളോടെ...പുലരി

Luttumon said...

കുറച്ചു വിവരണവും നല്ല ചിത്രങ്ങളും...

ആശംസകള്‍ ... :)

Yasmin NK said...

നന്നായിരിക്കുന്നു വിവരണം.ചിത്രങ്ങളും നല്ലത്. ബ്ലൊഗിന്റെ കറുത്ത ബാക്ക് ഗ്രൌണ്ട് കണ്ണിനു വേദനയുണ്ടാക്കുന്നുണ്ട്ട്ടോ.

ദൈവങ്ങള്‍ക്കും ഇപ്പൊ ബ്ലാക്ക് ക്യാറ്റ് കാവല്‍ അല്ലെ...?
ഈ മേത്തന്‍ മണി പണ്ട് നോക്കിനിന്നത് ഓര്‍മ്മേണ്ട് ഇപ്പോഴും..എല്‍ പി സ്കൂളീന്ന് എസ്ക്കര്‍ഷന്‍.

ആശംസകള്‍.

Kattil Abdul Nissar said...

ബ്ലോഗ്‌ കണ്ടു,നന്നായി.പുതിയ ബ്ലോഗുകളില്‍ പോകേണ്ടി വരുമ്പോള്‍ മനസ്സിന് സന്തോഷം ഉണ്ട്. അത് ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ബന്ധുവിനെ കണ്ടു മുട്ടുന്നത് പോലെയോ,നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന പുതിയ ബന്ധങ്ങളോടുള്ള ആദരവ് പോലെ ഒക്കെയോ ആണ്.

ഒരു യാത്രികന്‍ said...

ഗംഭീര ചിത്രങ്ങള്‍. വിവരണം കുറച്ചത് ഒരു പോരായ്മ തന്നെ .മടിയാവും? ......സസ്നേഹം

മനോജ് കെ.ഭാസ്കര്‍ said...

@പ്രഭന്‍,
@ലുട്ടുമോന്‍.. നന്ദി
@മുല്ല..ആദ്യം വെള്ളയായിരുന്നു പശ്ചാത്തലം. പക്ഷേ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് കിട്ടുന്നത് കറുപ്പിലാണെന്ന് തോന്നിയതു കൊണ്ട് മാറ്റിയതാണ്
@നിസ്സാറിക്കാ സന്തോഷം..
@യാത്രികാ മടി ഒരു കാരണം മാത്രം

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya chithrangalum, vivaranavum........... aashamsakal.........

മാനവധ്വനി said...

നന്നായിട്ടുണ്ട് ചിത്രങ്ങള്‍... ഭാവുകങ്ങള്‍ നേരുന്നു

Vinayan Idea said...

മനോജ്‌ വളരെ നന്നായിട്ടുണ്ട് ശ്രീ പത്മനാഭ ഷേക്ത്രത്തില്‍ ഒന്ന് പോയ അനുഭൂതി എല്ലാ മംഗളങ്ങളും നേരുന്നു ...വിനയന്‍

പൊട്ടന്‍ said...

എന്റെ നാടിന്റെ ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു.
നെറ്റില്‍ ഇതെക്കള്‍ നല്ല ഫോട്ടോ ഞാന്‍ കണ്ടിട്ടില്ല
ഉഗ്രന്‍!!!!!!!!!

ശ്രീക്കുട്ടന്‍ said...

ജീവന്‍ തുടിയ്ക്കുന്ന കഥ പറയുന്ന ചിത്രങ്ങള്‍.നല്ല കുറിപ്പുകളും..അഭിനന്ദനങ്ങള്‍...

ഷാജു അത്താണിക്കല്‍ said...

നല്ല ചിത്രങ്ങള്‍

kanakkoor said...

Thanks a Lot...പഴയ ചില ഓര്‍മ്മകള്‍ വീണ്ടും വിടരുവാന്‍ വഴിയൊരുക്കി.

Typist | എഴുത്തുകാരി said...

ഞാനും പോയിരുന്നു ഒരു രണ്ടുമൂന്നു വർഷം മുൻപ്. ഉദയവം അസ്തമനവും. ഇത്ര മനോഹരമായ കാഴ്ച വേറെ ഏതുണ്ട്? വീണ്ടും പോകണം എന്നു തോന്നിയിട്ടുള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നു്.

വി.എ || V.A said...

ഉചിതമായ വാക്കുകൾ നിരത്തിയും, വ്യക്തവും സുന്ദരവുമായ ചിത്രങ്ങൾ പതിച്ചും ഈ ബ്ലോഗ് ആകർഷകമാക്കിയിരിക്കുന്നു. നല്ല യാത്രാവിവരണങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു, ആശംസകൾ....

kochumol(കുങ്കുമം) said...

നല്ല തീര്‍ഥയാത്രാ വിവരണം .....ചിത്രങ്ങള്‍ വളരെ മനോഹരമായിട്ടുണ്ട് ..........

സ്വന്തം സുഹൃത്ത് said...

കിടിലന്‍ ഫോട്ടോകള്‍...!

ചിത്രങ്ങള്‍ തന്നെ സംസാരിക്കുന്നതിനാല്‍ വിവരണങ്ങള്‍ ആവശ്യമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല.. :)

പ്രൊഫെഷണല്‍ അല്ലാത്ത കുറെ ഫോട്ടോകള്‍
ഇവിടെ ലഭ്യമാണ്..

surajazhiyakam said...

മനോജ്‌, ഒരു യാത്രാവിവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഈ സചിത്ര വിവരണത്തിലൂടെ സാധ്യമായിട്ടുണ്ട്. പോകുന്ന സ്ഥലത്തെ ജീവിതങ്ങള്‍ കൂടെ പകര്‍ത്തിയാല്‍, കുറച്ചുകൂടെ നന്നാവില്ലേ എന്നുതോന്നുന്നു.

വേണുഗോപാല്‍ said...

നന്നായി പറഞ്ഞ ഒരു യാത്രാവിവരണം . ജീവനുള്ള ചിത്രങ്ങള്‍ ....
എന്റെ ബ്ലോഗ്ഗില്‍ വന്നത് കൊണ്ട് മാത്രം ഞാന്‍ ഇവിടെയെത്തി .
അല്ലെങ്കില്‍ ഈ യാത്ര നഷ്ടമാകുമായിരുന്നു .... ഇനിയും വരാം
ആശംസകളോടെ ... (തുഞ്ചാണി)

sangeetha said...

തിരുവനംതപുരത്തും കന്യാകുമാരിയിലും എല്ലാം വീണ്ടും ഒരു യാത്ര നടത്തിയ അനുഭവം...

ശ്രീ said...

ചിത്രങ്ങളും വിവരണവും നന്നയി.
അപ്പോ, യാത്ര അടിപൊളി ആയല്ലേ? :)

nandhus said...

നല്ല ഒരു യാത്ര ..

Kalavallabhan said...

ഞാനും കഴിഞ്ഞ മേയിൽ ഇവിടമൊക്കെ സന്ദർശിച്ചിരുന്നു.
നല്ല ഫോട്ടോകൾ

anupama said...

പ്രിയപ്പെട്ട മനോജ്‌,
മനോഹരമായ ദൃശ്യങ്ങള്‍.....! മനസ്സിനെ മയക്കുന്ന ഫോട്ടോസ്!ഒരു ഓര്‍മ പുതുക്കലായി,ഈ യാത്ര! ഈ പോസ്റ്റ്‌ വായിച്ചാല്‍, ഒരു കന്യാകുമാരി ട്രിപ്പ്‌ കൂടി പ്ലാന്‍ ചെയ്യും! :)
അഭിനന്ദനങ്ങള്‍...!
സസ്നേഹം,
അനു

പഥികൻ said...

തിരുവനന്തപുരത്തെ പറ്റിയുള്ള ഒരു യാത്രാവിവരണം വായിക്കുന്നതിൽ അപ്പുറം സന്തോഷമുള്ള കാര്യമില്ല :)

നല്ല ചിത്രങൾ..പലരും പറഞ്ഞപോലെ വിവരണം കുറഞ്ഞു പോയി..

നന്ദിനി said...

ഒരുപാട് നന്നായിരിക്കുന്നു ..
ഫോട്ടോസ് അടിപൊളി..
ഇനിയും പ്രതീക്ഷിക്കുന്നു ...

ജയരാജ്‌മുരുക്കുംപുഴ said...

manoharamaya kaazhchakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

Angel Mary said...

നല്ല യാത്രാ വിവരണം ! ചിത്രങ്ങള്‍ സ്ഥലം നേരില്‍ കണ്ട അനുഭൂതി ഉളവാക്കുന്നു.ഭാവുകങ്ങള്‍!

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

നല്ല ചിത്രങ്ങളും വിവരണവും അവിടെ പോയപോലെയുള്ള അനുഭുതി

ഒരു വിളിപ്പാടകലെ said...

ചിത്രങ്ങള്‍ മനോഹരം , വിവരണവും .

മനോജ് കെ.ഭാസ്കര്‍ said...

@jayarajmurukkumpuzha
നന്ദി ജയരാ‍ജ്

മനോജ് കെ.ഭാസ്കര്‍ said...

മാനവധ്വനി,Vinayan Idea, പൊട്ടന്‍, ശ്രീക്കുട്ടന്‍, ഷാജു അത്താണിക്കല്‍, kanakkoor,Typist | എഴുത്തുകാരി,വി.എ || V.A, kochumol(കുങ്കുമം),സ്വന്തം സുഹൃത്ത് ,surajazhiyakam, വേണുഗോപാല്‍ ,sangeetha, ശ്രീ, nandhus, Kalavallabhan, anupama, പഥികൻ, nandini, Angel Mary, ഇടശ്ശേരിക്കാരന്(വെടിവട്ടം), ഒരു വിളിപ്പാടകലെ എല്ലാവര്‍ക്കും നന്ദി

Cv Thankappan said...

സ്വയം അനുഭവിക്കുന്ന പ്രതീതിയുണ്ടായി,
ചിത്രങ്ങള്‍ കാണുമ്പോഴും വിവരണങ്ങള്‍
വായിക്കുമ്പോഴുമെല്ലാം.അത്രയേറെ എന്നെ
ആകര്‍ഷിച്ചു.എല്ലാം മനോഹരമായിരിക്കുന്നു.
എന്‍റെ ബ്ലോഗില്‍ താങ്കളുടെ വിലയേറിയ അഭിപ്രായം
രേഖപ്പെടുത്തി കണ്ടപ്പോഴാണ് അതിലൂടെ ഈ ബ്ലോഗില്‍
എത്തിചേര്‍ന്നത്.
നന്ദിയും,അഭിനന്ദനങ്ങളും.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Admin said...

ചിത്രങ്ങള്‍ അതിമനോഹരം.. ഒരു തീര്‍ത്ഥയാത്ര ചെയ്ത പ്രതീതി..
ആശംസകള്‍..

Viju V V said...

ഒന്നു പോണം, വൈകാതെ

Saheer Majdal said...

നല്ല കാഴ്ചകള്‍....
നല്ല വിവരണം...അഭിനന്തനങ്ങള്‍...

ttwetew said...

Nice manoj... Thanks for visiting my site as well.

എ ജെ said...

മനോഹരമായ ചിത്രങ്ങളും, കൃത്യമായ വിവരണവും. നല്ല ദൃശ്യാനുഭവം. സ്വാര്‍ത്ഥകമായ/സാര്‍ത്ഥകമായ .... ഏതായിരിക്കും ശരി?

ഓക്കേ കോട്ടക്കൽ said...
This comment has been removed by the author.
ഓക്കേ കോട്ടക്കൽ said...

വളരെ നന്നായി, സുന്ദരമായി അടുക്കി വെച്ചിരിക്കുന്നു, നല്ല ചിത്രങ്ങളും ഒട്ടും അഭംഗി തോന്നാത്ത വിവരണവും.. ഇഷ്ടപ്പെട്ടു ട്ടോ....

ഞാനും തുടങ്ങി ഒരു ചെറിയ ബ്ലോഗ്‌ ..

ഇലഞ്ഞിപൂക്കള്‍ said...

മനോഹരമായ ചിത്രങ്ങള്‍.. നല്ല വിവരണം.. ഇഷ്ടായി.. ആശംസകള്‍.

റാണിപ്രിയ said...

വളരെ നന്നായിരിക്കുന്നു ...

ആശംസകള്‍ .......

ജയരാജ്‌മുരുക്കുംപുഴ said...

NJanum oppamunadayathu pole..... manoharam..... pinne blogil film awards paranjittundu abhiprayam parayane..............

സ്മിത മീനാക്ഷി said...

നന്നായി വിവരണവും ചിത്രങ്ങളും.

Jinto Perumpadavom said...

very nice ...cute pictures...and cute words ....best wishes.

Unknown said...

train fare baakkiaayi ..:)

praveen mash (abiprayam.com) said...

:-) , manoj bhai ... randu blogum super ...!!
(then , the song is also included in my blog as u suggested .. thanks )

Harinath said...

ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്. തുടരണം.

ജയരാജ്‌മുരുക്കുംപുഴ said...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............

Pradeep Kumar said...

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് കന്യാകുമാരിയും വിവേകാനന്ദപ്പാറയും... കന്യാകുമാരിയിലെ ഉദയാസ്ഥമനക്കാഴ്ചകള്‍ അവാച്യമായ അനുഭൂതിയാണ്... അതുകൊണ്ടാവാം കന്യാകുമാരിയുടെ വര്‍ണങ്ങളും വര്‍ണനകളും ഏറെ ഇഷ്ടമായി

krishnakumar513 said...

മിതമായ വാക്കുകളിലുള്ള വിവരണം അതീഅവ ഹൃദ്യം,മനോജ്.ചിത്രങ്ങളും മികവുറ്റതായി...

കന്യാകുമാരി മലയാള സമാജം said...

ഞങ്ങളുടെ നാട്ടിന്റെ സൌന്ദര്യം ക്യാമറയില്‍ അതിമനോഹരമായി പകര്‍ത്തിയതിനു ഒരായിരം നന്ദി....ഇനിയും ചരിത്ര പ്രസിദ്ധവും പ്രകൃതി രംനീയവുമായ നിരവധി പ്രദേശങ്ങള്‍ കന്യാകുമാരി ജില്ലയിലുണ്ട്. കഴിയുമെങ്കില്‍ സന്ദര്‍ശിക്കുക.....

മഹേഷ്‌ വിജയന്‍ said...

ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു....!!
ആശംസകള്‍...യാത്രകള്‍ ഇനിയും തുടരട്ടെ....

റിനി ശബരി said...

കലക്കന്‍ , സ്നാപ്സ് മനൊജേ ...
അവതരണവും ...
കഴിഞ്ഞ വര്‍ഷം ഈ സമയം കന്യാകുമാരിയില്‍
ആയിരുന്നു , പുതു വര്‍ഷം ആഘോഷിക്കാന്‍ ..
മനസ്സൊന്ന് പിടഞ്ഞു .. മനോജ് തന്നെയോ ക്യാമറ മാന്‍ ?
എന്തായാലും നല്ലൊരു ഉദ്യമം , ചാരുതയുള്ള കാഴ്ചകള്‍ ..
നന്ദീ സഖേ ..

ബെഞ്ചാലി said...

കോളേജിൽ പഠിക്കുന്ന കാലത്ത് കന്യാകുമാരി കടലിൽ കുറച്ചകലെയായി പൊങ്ങികാണുന്ന പാറയിലേക്ക് നീന്തി. അവിടെ എത്തിയപ്പഴേക്ക് വല്ലാതെ കുഴങ്ങിയെങ്കിലും നിൽക്കാനാവാതെ വളരെ പ്രയാസപെട്ട് മടങ്ങേണ്ടിവന്നു, വേലിയേറ്റം കാരണം വെള്ളം പൊങ്ങിയതും ഒഴുക്ക് കൂടിയതും. ഈ പോസ്റ്റ് കണ്ടപ്പോൾ മനസ്സിലേക്ക് വന്നതതാണ്.

Sandeep.A.K said...

ഇതെന്റെ സ്വപ്നയാത്രയാണ്...
നല്ല ചിത്രങ്ങള്‍ ...
ഒന്ന് പോയി മടങ്ങിയെത്തിയ അനുഭവം ആയി...
നന്ദി മനോജ്‌

മേത്തന്‍ മണിയെ കുറിച്ച് ഞാന്‍ എഴുതിയത് ഇവിടെ വായിക്കാം
മേത്തന്‍ മണി

അബി said...

പുതുവത്സരാശംസകള്‍.... .................... അവതരണം നന്നായിട്ടുണ്ട്... പുതുമയും .....
എല്ലാവിധ ഭാവുകങ്ങളും ....

Vinayan Idea said...

മനോജു ചേട്ടാ.... വളരെ മനോഹരമുള്ള ചിത്രങ്ങള്‍ കന്യാകുമാരിയില്‍ പോയതുപോലുണ്ട് ..ആശംസകള്‍ ...................

കാഴ്ചക്കാരി. . .reshmaThottunkal said...

ashamsakal niraye yatrakal undakan......

TPShukooR said...

മനോഹരമായ, ഒരു സന്ദര്‍ശനം കൊതിപ്പിക്കുന്ന ചിത്രങ്ങള്‍. നന്ദി. ആശംസകള്‍.

TPShukooR said...

മനോഹരമായ, ഒരു സന്ദര്‍ശനം കൊതിപ്പിക്കുന്ന ചിത്രങ്ങള്‍. നന്ദി. ആശംസകള്‍.

Villagemaan/വില്ലേജ്മാന്‍ said...

നല്ല ചിത്രങ്ങള്‍ ...വിവരണവും...
ആശംസകള്‍ ..

Anil cheleri kumaran said...

സൂപ്പർ പടങ്ങൾ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പഠിക്കുന്ന കാലത്തു പോയതെ ഉള്ളു ഇനി കുടുംബവും ആയി ഒന്നു കൂടി പോകണം എന്നു വിചാരിക്കുന്നു . അല്ല വിചാരം കുറേ നാളായി എങ്കിലും ഇതുവരെ നടന്നില്ല

ഏതായാലും ഒന്നു പോയി വന്ന പ്രതീതി ഉണ്ടാക്കി ഈ ചിത്രങ്ങൾ
ഹരിപ്പാട്ടുകാരനാണൊ?

മണ്ടൂസന്‍ said...

മനോജേട്ടാ അതിലെ ചിത്രങ്ങൾ എല്ലാം കാര്യമായിത്തന്നെ വിശദീകരിച്ച് തന്നൂ ട്ടോ. മനോഹരമായിട്ടുണ്ട്. ആശംസകൾ.

Post a Comment

 
footer